ഭവന വായ്പ ഒരു കെണിയാകാതിരിക്കാൻ ചില മുൻകരുതലുകൾ

Kottayam - Kottayam

KTM-KKOT-0595
80 Views
₹ News

ഒരു നല്ല വീട് എല്ലാവരുടെയും സ്വപ്നമാണ് . എന്നാൽ ആ സ്വപ്നം സാൽക്ഷാത്കരിക്കാൻ പലപ്പോഴും നമ്മെ സഹായിക്കുന്നത് ഭവന വായ്പകളാകും . ഭവന വായ്പ പിന്നീടൊരു ബാധ്യതയും, പേടിസ്വപ്നവുമായി മാറാതിരിക്കാൻ ചില മുൻകരുതലുകൾ നല്ലതായിരിക്കും . 

നിങ്ങളുടെ ആവശ്യമെന്തെന്ന് ആദ്യമേ നിർവചിക്കുക : 

നിങ്ങളുടെ ആഗ്രഹങ്ങളെയും, താല്പര്യങ്ങളെയും, ആവശ്യങ്ങളെയും കുറിച്ച് ആദ്യമായി ചിന്തിക്കുക. ആരെയും അനുകരിക്കാൻ ശ്രമിക്കരുത് .നിങ്ങളുടെ സാമ്പത്തിക സ്ഥിതി പരിഗണിക്കുക .അതിനനുസരിച്ച് വീടിന് കൃത്യമായ പ്ലാൻ തയ്യാറാക്കുക . ബഡ്ജറ്റിൽ എത്ര തുക ലോണായി വേണമെന്ന് തീരുമാനിക്കുക . നിങ്ങളുടെ വരുമാനത്തിന്റെ 40 ശതമാനത്തിൽ അധികം ഒരിക്കലും ലോണിന്റെ അടവ് വരാതിരിക്കാൻ ശ്രദ്ധിക്കുക . പെട്ടെന്നുള്ള ചില സാമ്പത്തിക ആവശ്യങ്ങൾ നിങ്ങളുടെ സാമ്പത്തിക നിലയെ തകിടം മറിച്ചേക്കാം എന്നോർക്കുക . 

ബാങ്കുകളെ താരതമ്യം ചെയ്യുക: 

ഓരോ ബാങ്കിലും ഓരോ രീതിയിലാണ് ഭവന വായ്പ. പ്രോസസിംഗ് ഫീസ്, പലിശ എന്നിവയിലെല്ലാം ബാങ്കുകള്‍ തമ്മില്‍ വ്യത്യാസമുണ്ട്. ഓരോ ബാങ്കുകളുടെ ഓഫറുകളെ കുറിച്ച് അറിഞ്ഞുവെക്കാം. അവ തമ്മില്‍ താരതമ്യം ചെയ്ത് ഉചിതമായത് കണ്ടെത്താം 

പലിശ, പ്രോസസിംഗ് ചാർജ് എന്നിവ ശ്രദ്ധിക്കുക: 

ഓരോ ബാങ്കും കൃത്യമായി പരിശോധിച്ച ശേഷം പരമാവധി കുറഞ്ഞ പലിശയും, സീറോ പ്രോസസിംഗ് ചാർജും ഉള്ളത് ഏതെന്ന് നോക്കി കൃത്യമായി തിരഞ്ഞെടുക്കുക. ഹിഡൻ ചാർജുകൾ ഇല്ലെന്ന് ഉറപ്പാക്കുകയും വേണം. 

സിബില്‍ സ്‌കോര്‍: 

മികച്ച ക്രെഡിറ്റ് സ്‌കോര്‍ നിലനിര്‍ത്തുന്ന ഉപഭോക്താവിന് ആകര്‍ഷകമായ നിരക്കില്‍ ഭവന വായ്പ ലഭിക്കും. സിബില്‍ സ്‌കോര്‍ 800ന് മുകളില്‍ ഉള്ളവര്‍ക്ക് പലിശയിലും മറ്റും മികച്ച ഇളവ് നേടാം 

വായ്പാ തിരിച്ചടവ് മുടക്കരുത്: 

പ്രതിമാസ തിരിച്ചടവ് ഇഎംഐ മുടങ്ങിയാല്‍ ബാങ്ക് പിഴ ഈടാക്കും. അതോടൊപ്പം ഭാവിയിലെ വായ്പകളെയും ബാധിക്കും. ഇതിനൊപ്പം സിബില്‍ സ്‌കോറും കുറയും. ഇന്‍ഷുറന്‍സ് ഭവനവായ്പ എടുക്കുന്ന വ്യക്തിക്ക് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ തിരിച്ചടവ് മുടങ്ങും. ഈ സാഹചര്യത്തില്‍ ബാങ്കുകള്‍ക്ക് വായ്പാതുക തിരികെ ലഭിക്കാനാണ് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കിയത്. ഭവന വായ്പ എടുക്കുന്നവര്‍ ഇത്തരം ഇന്‍ഷുറന്‍സ് പരിരക്ഷ കൂടി ഉറപ്പുവരുത്തുന്നത് നല്ലതാണ്. 

വായ്പാ കാലാവധി: 

വായ്പ എടുക്കുന്നയാള്‍ വായ്പാ തിരിച്ചടവ് കാലാവധി തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. പ്രതിമാസം എത്ര തിരിച്ചടവ് നിങ്ങള്‍ക്ക് സാധിക്കുമെന്നതിന്റെ അടിസ്ഥാനത്തിലാണ് ദീര്‍ഘകാലത്തേക്കാണോ ഹ്രസ്വകാലത്തേക്കാണോ വായ്പാ തിരിച്ചടവ് കാലാവധിയെന്ന് തീരുമാനിക്കുന്നത്. 

റെസിപ്റ്റുകൾ ,ബില്ലുകൾ സൂക്ഷച്ചു വയ്ക്കുക : 

ലോൺ ക്ലോസ് ചെയ്തു കഴിയും വരെ റീ പേമെന്റ് ഹിസ്റ്ററി കൃത്യമായി എടുത്തു സൂക്ഷിക്കുക . ലോൺ അടച്ച് തീർന്നാൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് , എൻ ഓ സി മുതലായവ വാങ്ങി വെയ്ക്കുക .


BACK      
 

Share

×

Contact Seller

Real Estate Vartha