നിർമ്മാണം പൂർത്തിയായതോ , പഴയതോ ആയ ഒരു വീട് വാങ്ങുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?
സാധാരണ ആയി പുതിയ വീട് സ്വന്തമായി പണിയാൻ സമയം ഇല്ലാത്തവരും പണിയിക്കാൻ താല്പര്യം ഇല്ലാത്തവരും ആണ് പുതിയ വീട് വാങ്ങുന്നത്. ഒരു പുതിയ വീട് വാങ്ങാൻ സാധാരണ ആയി സ്ഥലം മേടിച്ചു അതിൽ വിൽക്കുക എന്ന ഉദ്ദേശത്തിൽ വീട് പണിയുന്ന വ്യക്തികളെയോ സ്ഥാപനങ്ങളെയോ ആയിരിക്കും ആവശ്യക്കാരന് സമീപിക്കുന്നത്. പൊതുവെ വീട് എളുപ്പത്തിൽ വിറ്റു പോകാൻ വേണ്ടി അതിന്റെ വില പരമാവധി കുറക്കാൻ കച്ചവടക്കാർ ശ്രമിക്കും. സ്ഥലത്തിന് തന്നെ വലിയ ഒരു തുക ചിലവാകും (10 സെന്റ് സ്ഥലം സാധാരണ ആയി 10 ലക്ഷം രൂപ ആകാറുണ്ട് ).1500 sq.ft വലിപ്പം ഉള്ള വീട് 50–60 ലക്ഷം രൂപ ആകാറുണ്ട്. ലാഭം കഴിഞ്ഞു 65–75 ലക്ഷം രൂപ ആയിരിക്കും പൊതുവെ ചോദിക്കുന്നത്. ഇതിൽ കച്ചവടക്കാരൻ പൊതുവെ ലാഭം കണ്ടെത്തുന്നത് വീടിന്റെ പണി നടക്കുന്ന സമയത്ത് ആയിരിക്കും. എത്രത്തോളം ചിലവ് കുറക്കാൻ പറ്റുമോ അത്രയും ലാഭം കുടും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
1.സ്ഥലം മണ്ണിട്ട് നികത്തിയത് ആണെങ്കിൽ ശരിയായ ഉറപ്പ് ഉണ്ടോ എന്ന് പരിശോധിക്കുക
2.അടിത്തറ കെട്ടാൻ നിലവാരം ഉള്ള കരിങ്കല്ല് ഉപയോഗിച്ചോ?
3.ഭിത്തി കെട്ടാൻ 6 inch solid/hollow bricks ആണോ? Hollow ആണെങ്കിൽ രണ്ടാമത്തെ നില പണിയാൻ സാധിക്കില്ല.
4.വാർക്ക ആവശ്യത്തിന് നിലവാരം ഉണ്ടോ? വിള്ളൽ, പൊട്ടൽ, ചോർച്ച നോക്കുക. വാർക്ക കഴിഞ്ഞു ഒരു മാസം വെള്ളം ഉപയോഗിച്ച് നനച്ചതാണെങ്കിൽ ബലമുള്ള വാർക്ക ആയിരിക്കും.
5.ടൈൽസ് വില കുറഞ്ഞത് ആണോ?
6.തടി ഉപയോഗിച്ചത് മോശം ആയിരിക്കും. അതു കാലക്രമേണ കുത്തൽ വന്നു ദ്രവിച്ചു വീഴാറുണ്ട്.
7.പ്ലംബിംഗ് വില കുറഞ്ഞ ലോക്കൽ സാധനങ്ങൾ ആയിരിക്കും. അതു ഒന്നോ രണ്ടോ വർഷം കഴിഞ്ഞു ചോർച്ച, പൊട്ടൽ, തുടങ്ങിയ പ്രശ്നം ഉണ്ടാകും.
8.വളരെ പ്രധാനമാണ് വയറിങ്. അതിൽ പോലും നിലവാരം കുറഞ്ഞ wire, സ്വിച്ച്, holder, main switch, അതുമായി ബന്ധപ്പെട്ട മറ്റുള്ള പ്രധാന സാധനങ്ങൾ എന്നിവ ഉപയോഗിക്കാറുണ്ട്.
9.ജനൽ പാളികൾ, അടുക്കളയിലേ തടി പണികൾ എന്നിവക്കു പാഴ് തടികൾ ഉപയോഗിച്ച് പണിയും. ശേഷം പൊടിയും പെയിന്റ് ഉപയോഗിച്ച് മോടി പിടിപ്പിക്കും.
10.വീടിന്റെ കതക്, ജനൽ പോലെയുള്ള സുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ പോലും വളരെ നിലവാരം കുറഞ്ഞ സാധനങ്ങൾ ഉപയോഗിക്കുക എന്നുള്ളത് പതിവ് ആണ്.
11. സാധാരണ വീട് പണിതു വിൽക്കുന്നവർ ലാഭത്തിനു ആയി നിരവധി അതിക്രമങ്ങൾ ചെയ്യാറുണ്ട്. അതു അടിത്തറ മുതൽ അവസാനത്തെ ഇലക്ട്രിക് ജോലി വരെ ഉണ്ടാകും. അവസാനം പെയിന്റ് അടിക്കുമ്പോൾ അവയെല്ലാം അതിൽ മാഞ്ഞു പോകുന്നു. കാലക്രമേണ ചോർച്ച ആയും, പൊട്ടൽ ആയും വിള്ളൽ ആയും, വയറിങ് ഷോർട് circuit ആയും പല വിധേന പ്രശ്നനങ്ങൾ രൂപപ്പെടാറുണ്ട്. അതുകൊണ്ട് വീട് പണിയുമായി അടുത്ത ബന്ധം ഉള്ള ഏതെങ്കിലും ഒരു വക്തിയെ ഈ വീട് വാങ്ങുന്നതിനു മുൻപ് ഈ വീട് കാണിച്ചു അഭിപ്രായം തേടുക.
12. വീട് പണിത കോൺട്രാക്ട്രറേ കുറച്ചു അന്വേഷിച്ചു നോക്കുക. ആയാൾ അതിനു മുൻപ് പണിതു നൽകിയ മറ്റുള്ള വീടുകൾ എന്തെങ്കിലും പ്രശനത്തിൽ അകപ്പെട്ടോ എന്ന് അന്വേഷിച്ചു നോക്കുക.
13. വില ന്യായം ആണോ എന്ന് ആലോചിക്കുക.
14. പുറത്തു നിന്നുള്ള ഭംഗി മാത്രം നോക്കി വാങ്ങാതെ അകത്തെ സൗകര്യം, കാറ്റ്, വെളിച്ചം, മുറികളുടെ സ്ഥല സൗകര്യം, ഉപയോഗിച്ച സാധനങ്ങളുടെ നിലവാരം എന്നിവ കൂടെ പണിഗണിച്ച മാത്രം വാങ്ങുക.